Advertisement
Contact us to Advertise here
ഇടുക്കി: എഴുകുംവയലിൽ വൻ സ്പിരിറ്റ് വേട്ട. വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 315 ലിറ്റർ സ്പിരിറ്റ് പിടികൂടി. രണ്ട് പേർ അറസ്റ്റിൽ. വ്യാജ മദ്യം നിർമ്മിച്ച് ചില്ലറ വില്പന നടത്തുന്നതിനായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത് .എഴുകുംവയൽ സ്വദേശികളായ കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയിൽ അനീഷ് എന്നിവരാണ് അറസ്റിലായത്. സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കോഫി ഷോപ്പിന് സമീപത്ത് അനീഷിന്റെ ഉടമസ്ഥതയിലുള്ള മുറിയിൽ നിന്നുമാണ് സ്പിരിറ്റ് കണ്ടെത്തിയത്. ആറ് കന്നാസ് സ്പിരിറ്റ്, ഒന്നര കന്നാസ് നേര്‍പ്പിച്ച സ്പിരിറ്റ്, ആറ് ചാക്ക് കാലിക്കുപ്പികള്‍, സ്പിരിറ്റില്‍ കളര്‍ ചേര്‍ക്കുന്നതിനുള്ള പൊടികള്‍, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവ ഇവരുടെ മുറികളില്‍ നിന്നും കണ്ടെടുത്തു. പല ബ്രാന്റുകളുടെ കുപ്പികളാണ് കണ്ടെടുത്തത്. സ്പിരിറ്റ് നേര്‍പ്പിച്ച് കളര്‍ ചേര്‍ത്ത ശേഷം കുപ്പികളില്‍ നിറച്ച് മൊത്തമായും ചില്ലറയായും ഇവര്‍ വില്‍പ്പന നടത്തിവരികയായിരുന്നു. എഴുകുംവയല്‍ കേന്ദ്രീകരിച്ച് വ്യാജ വിദേശമദ്യ നിര്‍മ്മാണവും വില്‍പ്പനയും നടക്കുന്നതായി അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടന്നത്.
Comments
0 comment