menu
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവെച്ചു
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജിവെച്ചു

Advertisement

Flotila

Contact us to Advertise here

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അപ്രതീക്ഷിത രാജി. മൂന്നരവര്‍ഷം ഗവര്‍ണര്‍ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി.

രാജിക്കത്തില്‍ കാരണം വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതല്‍ പശ്ചിമ ബംഗാള്‍ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സിവി ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്.


പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി നിരന്തരം പോരടിച്ചശേഷമാണിപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് സിവി ആനന്ദബോസ് നല്‍കുന്നത്.


ഗവർണ്ണർ പദവിയില്‍ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എൻ രവിയെ പുതിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കും.ആര്‍ എൻ രവി ബംഗാള്‍ ഗവര്‍ണര്‍ ആകുന്നതോടെ മണിപ്പൂർ ഗവർണർ എ കെ ഭല്ലയ്ക്ക് തമിഴ്നാടിന്‍റെ അധിക ചുമതല നല്‍കുമെന്നാണ് സൂചന.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations