Advertisement
Contact us to Advertise here
ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും വിദേശ മൂലധനം രാജ്യം വിട്ടുപോകുന്നതും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ബ്ലൂംബെർഗ് ഇക്കണോമിക്സിന്റെ റിപ്പോർട്ട് പ്രകാരം, ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങള്‍ തുടർന്നാല്‍ 2027 മാർച്ച് വരെ എണ്ണവില ബാരലിന് ശരാശരി 125 ഡോളർ വരെ ഉയർന്നേക്കാം. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ നിന്ന് ഏകദേശം 130 ബില്യണ്‍ ഡോളർ ചോർത്താൻ കാരണമാകും. 2024 സാമ്പത്തിക വർഷത്തില്‍ 63.7 ബില്യണ്‍ ഡോളർ മിച്ചമുണ്ടായിരുന്ന ഇന്ത്യയുടെ ബാലൻസ് ഓഫ് പേയ്‌മെന്റ്, 2025-ല്‍ 5 ബില്യണ്‍ ഡോളർ കമ്മിയിലേക്ക് മാറിയിരിക്കുകയാണ്. ഇത് തുടർച്ചയായ രണ്ടാം വർഷവും കമ്മിയിലാകുന്നത് 1991-ന് ശേഷം ഇതാദ്യമായാണ്.
എന്താണ് 1991 - ല്‍ സംഭവിച്ചത് ?
1991-ല്‍ ഇന്ത്യ സമാനമായ ഒരു പ്രതിസന്ധി നേരിട്ടിരുന്നു. അന്ന് വിദേശനാണ്യ ശേഖരം വെറും 1 ബില്യണ്‍ ഡോളറായി ചുരുങ്ങുകയും മൂന്നാഴ്ചത്തെ ഇറക്കുമതിക്ക് പോലും പണമില്ലാത്ത അവസ്ഥ വരികയും ചെയ്തു. ഗള്‍ഫ് യുദ്ധത്തെത്തുടർന്ന് എണ്ണവില വർദ്ധിച്ചതും പ്രവാസികളുടെ പണമയയ്ക്കല്‍ കുറഞ്ഞതുമാണ് അന്ന് തിരിച്ചടിയായത്. രാജ്യം പാപ്പരാകാതിരിക്കാൻ 67 ടണ്‍ സ്വർണ്ണം പണയം വെച്ചാണ് അന്ന് ഇന്ത്യ ഐഎംഎഫില്‍ (IMF) നിന്ന് വായ്പയെടുത്തത്. ഇതിനെത്തുടർന്നാണ് ഇന്ത്യയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണം നടപ്പിലാക്കിയത്.
ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമോ ?
1991 - നെ അപേക്ഷിച്ച് ഇന്ത്യ ഇന്ന് കൂടുതല്‍ കരുത്തരാണ്. വലിയ വിദേശനാണ്യ ശേഖരവും സുശക്തമായ ആഭ്യന്തര വിപണിയും നമുക്കുണ്ട്. എങ്കിലും, എണ്ണവില 125 ഡോളറിന് മുകളില്‍ തുടരുകയും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയില്‍ നിന്ന് പണം പിൻവലിക്കുകയും ചെയ്താല്‍ രൂപയുടെ മൂല്യത്തെ അത് ബാധിക്കുകയും രാജ്യം വലിയ സാമ്പത്തിക സമ്മർദ്ദത്തിലാവുകയും ചെയ്യും.
Summary: Economists are drawing parallels between India’s current economic situation and the 1991 balance of payments crisis due to soaring oil prices amid the West Asia conflict. If crude oil averages $125 per barrel, India could see a $130 billion drain from its balance of payments. For the first time since 1991, India faces a potential deficit for the second consecutive year.
Comments
0 comment