menu
ആൽമരം സംരക്ഷിക്കണമെന്നാവശ്യം ശക്തം
ആൽമരം സംരക്ഷിക്കണമെന്നാവശ്യം ശക്തം

Advertisement

Flotila

Contact us to Advertise here

ആൽമരം സംരക്ഷിക്കണമെന്നാവശ്യം ശക്തം

മൂവാറ്റുപുഴ: കച്ചേരിത്താഴത്തിന് തണലേകുന്ന ആൽമരം സംരക്ഷിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. നഗരമധ്യത്തിൽ പച്ചത്തുരുത്തായി നിൽക്കുന്ന ആൽമരം ആയിരങ്ങൾക്ക് തണലും ശുദ്ധ വായുവും പ്രധാനം ചെയ്യുന്നു. വർഷങ്ങലുടെ പഴക്കമുള്ള ഔഷധ വൃക്ഷത്തിന്റെ കെട്ടിഉയർത്തിയ തറയിലിരിക്കുന്നതും ബസ് കാത്തിരിക്കുന്നവരുടെ സൊറപറച്ചിലും നഗരവാസികൾക്ക് നേർകാഴ്ചയായിരുന്നു. എന്നാൽ ഇന്ന് ഓട്ടോതൊഴിലാളികളുടെഅഭയ കേന്ദ്രമാണ് ആൽമരതറ. സമീപത്തുള്ള ഓട്ടോതൊറിക്ഷ സ്റ്റാന്റിലെ ഡ്രവർമാരുടെ വിശ്രമ കേന്ദ്രം കൂടിയായി ആൽത്തറ മാറി . ആലിനേയും ആത്തറയേയും സംരക്ഷിക്കുന്നത് ഓട്ടോതൊഴിലാളികളാണ്. നഗരസഭ നഗരം മോഡി കൂട്ടിയപ്പോൾ പാവം അരയാലിന്റെ തറ സൗന്ദര്യമുള്ളതാക്കണമെന്ന് നോന്നൽ ഉണ്ടായില്ലെന്നത് നിസാരകാര്യല്ല. പുഴക്കരകാവിലേക്ക് പോകുന്ന ഭക്തജനങ്ങൾ കച്ചേരിത്താഴത്തെ ആൽത്തറവണങ്ങിയാണ് പോകാറെന്ന് പഴമക്കാർ പറയുന്നു. ആൽത്തറയിൽ ഇപ്പോഴും രാവിലേയും വൈകുന്നേരവും ഭക്തജനങ്ങൾ നിലവിളക്ക് കത്തിച്ചശേഷം പ്രാർത്ഥിക്കുന്നത് പതിവ് കാഴ്ചയാണ്. കച്ചേരിത്താഴം ബസ്റ്റാന്റ് ആയിരുന്ന കാലം മുതൽ സംരക്ഷിച്ചു പോന്നിരുന്നആൽമര തറ ഇപ്പോൾ പൊട്ടിപൊളിഞ്ഞ് കല്ലൂകൾ ഇളകി ഇടിഞ്ഞു വീഴാവുന്ന പരുവത്തിലാണ് ഇരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് എസ്. ബി .ഐ യുടെ സാമൂഹിക ഉത്തരവാദിത്വ നിധിയിൽ നിന്നും ഫണ്ട് മുടക്കി ആൽമരം തറകെട്ടി സംരക്ഷിച്ചു പോന്നിരുന്നു. ഇവിടെയുള്ള ഓട്ടോറിക്ഷ തൊഴിലാളികളും മറ്റുള്ളവരുടേയും അധ്വാനവും ഇതിന്റെ പിന്നിലുണ്ട് .വർഷങ്ങൾക്കുശേഷം സംരക്ഷണം കുറഞ്ഞതാണ് തറകൾ പൊട്ടിയ നിലയിലാകാൻ കാരണം. മൂവാറ്റുപുഴയുടെ ചരിത്രത്തിലെ അനേകം സംഭവങ്ങളുടെ നേർ സാക്ഷിയാണ് ഈ ആൽമരം. തിരക്കേറിയ നഗരത്തിലെ മലിന വായു ശുദ്ധീകരിക്കുന്ന ആൽവൃക്ഷം ആയുർവേദത്തിൽ നാൽപാമര ഗണത്തിൽ പെടുന്നതാണ് തകർന്നുപോയ തറകൾ നീക്കി പുതിയ തറകൾ കെട്ടി ആൽമരം സംരക്ഷിക്കാൻ അധികാരികൾ തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations