Advertisement
Contact us to Advertise here
ആറ് വർഷത്തിനുള്ളിൽ പത്തോളം കുറ്റകൃത്യങ്ങളിലേർപ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ തോട്ടക്കാടുകര ഷാഡി ലൈനിൽ ഓലപ്പറമ്പിൽ വീട്ടിൽ സോളമൻ (30) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേഹോപദ്രവം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ , ന്യായ വിരോധമായി സംഘം ചേരൽ തുടങ്ങി വിവിധ കേസുകൾ ഇയാളുടെ പേരിലുണ്ട്. കാപ്പയുടെ ഭാഗമായി 2021 ഏപ്രിൽ മുതൽ ഒരു വർഷം ആഴ്ചയിലൊരിക്കൽ സോളമൻ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഉത്തരവ് ഉണ്ടായിരുനതാന്ന് . ആഗസ്തിൽ പറവൂർ കവലയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോവുകയുമായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ കാപ്പലംഘനത്തിനും കേസെടുത്ത് ജയിലിലടച്ചു. പിന്നീട് പുറത്തിറങ്ങിയ പ്രതി മുൻ കേസുകളിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ജയിൽ നടപടി നേരിടുമ്പോഴാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ നിയമപ്രകാരം 44 കുറ്റവാളികളെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി.
Comments
0 comment