menu
ഹയര്‍ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26 ന്
ഹയര്‍ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26 ന്

Advertisement

Flotila

Contact us to Advertise here

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയില്‍ മാറ്റം. ഫലപ്രഖ്യാപനം മെയ് 26 ന് ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മെയ് 22 ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചത്. മാർക്ക് എൻട്രി ചെയ്യുന്ന സോഫ്റ്റ്‌വെയറിൻറെ കാലപഴക്കം മാർക്ക് എൻട്രി ചെയ്യാൻ കാലതാമസം ഉണ്ടാകുന്നുവെന്നും അതിനാല്‍ ആണ് ഫലപ്രഖ്യാപന തീയതി മാറ്റിയതെന്നും അധികൃതർ പറഞ്ഞു.


അതേസമയം സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി പ്രഖ്യാപനം നടത്തുക. സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 


85.20 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ പേർ വിജയിച്ചത് (95.62%). ചെന്നൈയില്‍ 93.84% പേരും ബെംഗളൂരുവില്‍ 93.19% പേരും വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാള്‍ വിജയശതമാനം കുറവാണ്. കഴിഞ്ഞ തവണ 87.98 ശതമാനം പേർ വിജയിച്ചിരുന്നു.


Content Highlight : Change announced in the date of declaration of the state Higher Secondary examination results.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations