menu
ഈസ്റ്റ് മാറാടി സ്കൂളിന് ഇരട്ട തിളക്കം
ഈസ്റ്റ് മാറാടി സ്കൂളിന് ഇരട്ട തിളക്കം

Advertisement

Flotila

Contact us to Advertise here

മികച്ച നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സംസ്ഥാന സർക്കാർ നൽകുന്ന സംസ്ഥാന എൻ എസ് എസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച എൻ. എസ് എസ് യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള രണ്ട് സംസ്ഥാന അവാർഡും ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിന് .

മികച്ച നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സംസ്ഥാന സർക്കാർ നൽകുന്ന സംസ്ഥാന എൻ എസ് എസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച  എൻ. എസ് എസ് യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള രണ്ട് സംസ്ഥാന അവാർഡും ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിന് . 

സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളും ഡയറക്ടറേറ്റുകളുമായി  22  എൻ എസ് എസ് സെല്ലുകളിൽ മൂവായിരത്തി നാന്നൂറോളം  എൻ എസ് എസ് പ്രോഗ്രാം ഓഫീസറൻമാരിൽ നിന്നും അത്രയും യൂണിറ്റുകളിൽ നിന്നു മികച്ച പ്രവർത്തനം നടത്തിയവരെ വിലയിരുത്തിയാണ് ഈ അവാർഡുകൾക്കായി തെരഞ്ഞെടുത്തത്. മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് സമീർ സിദ്ദീഖിയും മികച്ച യൂണിറ്റിനുള്ള അവാർഡ് പ്രിൻസിപ്പാൾ റനിത ഗോവിന്ദും പി.റ്റി.എ പ്രസിഡന്റ് സിനിജ സനിലും , അധ്യാപകനായ രതീഷ് വിജയനും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ പുരസ്കാര വിതരണവും ഉത്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി , മേയർ ആര്യ രാജേന്ദ്രൻ , രാജ്യസഭ എം.പി എ എ റഹീം, എൻ എസ് എസ് റീജിയണൽ ഡയറക്ടർ ജി.ശ്രീധർ , സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ. അൻസർ , ഡി.ജി ഇ ജീവൻ ബാബു ഐ.എ എസ് , വി.എച്ച്.എസ്.ഇ ഡപ്പൂട്ടി ഡയറക്ടർ അനിൽകുമാർ , പ്രോഗ്രാം കോർഡിനേറ്റർ രഞ്ജിത് പി , ബ്രഹ്മനായകം മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations