Advertisement
Contact us to Advertise here
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് വിമാനങ്ങള്‍, നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 10 വിമാന സർവീസുകള്‍, കരിപ്പൂർ വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ എന്നിവയാണ് റദ്ദാക്കിയത്.
ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികള്‍ സർവീസുകള്‍ നിർത്തിവെക്കാൻ തീരുമാനിച്ചത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകള്‍ എപ്പോള്‍ പുനരാരംഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി
5.15 PM- തിരുവനന്തപുരം - ദോഹ - എയർ ഇന്ത്യ
6.00 PM തിരുവനന്തപുരം - ദുബായ് - എയർ ഇന്ത്യ
കരിപ്പൂർ വിമാനത്താവളത്തില്‍ നാല് വിമാനങ്ങള്‍ റദ്ദാക്കി
7.40 PM- കരിപ്പൂർ - റിയാദ് എയർ ഇന്ത്യ എക്‌സ്പ്രസ്
7.40 PM- പുറപ്പെടേണ്ട കരിപ്പൂർ - ജിദ്ദ എയർ ഇന്ത്യ എക്‌സ്പ്രസ്
8.25 PM- പുറപ്പെടേണ്ട കരിപ്പൂർ - ദമാം എയർ ഇന്ത്യ എക്‌സ്പ്രസ്
11.20 PM- കരിപ്പൂർ - ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ്
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പത്ത് വിമാനങ്ങള്‍ റദ്ദാക്കി
5.20 PM - ജിദ്ദ - ആകാശ എയർ
6.20 PM - ദുബായ് - ഇൻഡിഗോ
6.40 PM - ദോഹ - എയർ ഇന്ത്യ
7.55 PM അബുദാബി - എയർ ഇന്ത്യ
9.30 PM ബഹ്റൈൻ - എയർഇന്ത്യ
9.50 PM - റാസല്‍ ഖൈമ - ഇൻഡിഗോ
10.30 PM - കുവൈറ്റ് - ഇൻഡിഗോ
10.50 PM - അബുദാബി - ഇൻഡിഗോ
11.25 PM -മസ്കറ്റ് - ഇൻഡിഗോ
11.30 PM - ദുബായ് - സ്പൈസ് ജെറ്റ്
Comments
0 comment