Advertisement
Contact us to Advertise here
മൂവാറ്റുപുഴ : പുതുപ്പാടി - ഇരുമലപ്പടി റോഡിൽ മുളവൂർ ചിറപടിക്കുസമീപം റോഡിൽ നിൽക്കുന്ന പഞ്ഞിമരം അപകട ഭീക്ഷണി ഉയർത്തുന്നു. വർഷങ്ങളുടെ പഴക്കമുളള പഞ്ഞി മരം വളർന്ന് പടർന്ന് പന്തലിച്ച് ഏതു നിമിഷവും മറിഞ്ഞ് വീഴാവുന്ന നിലയിൽ അടി ഇളകി നിൽക്കുകയാണ്. കെ.എസ്.ഇ.ബിയുടെ 11 കെ.വി ലെെനിനു മുകളിലേക്കായിരിക്കും മരം മറിഞ്ഞു വീഴുന്നത് എന്നതാണ് ഏറെ അപകടകരമെന്നാണ് സമീപവാസികൾ പറയുന്നത്. മരത്തിന്റെ വേരുകൾ പടർന്ന് റോഡിന്റെ ടാറിട്ടഭാഗവും, മരത്തിന്റെ അടിഭാഗത്തെയുൾപ്പടെ മണ്ണ് ഇളകി വിണ്ടുകീറിയിരിക്കുകയാണ് . മരത്തിനോട് ചേർന്ന് വ്യാപാര സ്ഥാപനങ്ങളും മരം നിൽക്കുന്നതിന് എതിരുവശത്ത് വീടുകളിൽ താമസിക്കുന്നവരും ഭീതിയിലാണ് . സർവ്വീസ് ബസുകളും നൂറുകണക്കിന് വാഹനങ്ങൾ ഓടുന്നപ്രധാനപ്പെട്ട പി. ഡബ്ള്യൂഡി റോഡിലരുകിലാണ് ഏതു സമയവും മറിഞ്ഞ് വീഴത്തക്കനിലയിൽ വലിയ മരം നിൽക്കുന്നതെന്ന് സമീപ വാസികൾ പറഞ്ഞു. അപകടം മുൻകൂട്ടി കണ്ട് പ്രദേശവാസികൾ ജനപ്രതിനിധികളോടും പഞ്ചായത്ത് അധികൃതരോടും പരാതി പറഞ്ഞെങ്കിലും ഇവർ വന്നുനോക്കിപോയതല്ലാതെ മരം മുറിച്ചുമാറ്റുന്നതിനോ ,ശിഖരങ്ങൾ മുറിച്ച് അപകടം ഒഴിവാക്കുന്നതിനോ നടപടികൾ കെെകൊണ്ടിട്ടില്ല. ഇൗ അടുത്ത നാളിൽ വൻമരങ്ങൾ വീടുകളിലേക്കും, ഓടികൊണ്ടിരുന്ന വാഹനത്തിലേക്കുൾപ്പടെ കടപുഴകി വീണി നിരവധി പേർക്ക് പരിക്കേറ്റതായും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വന്നതായും റിപ്പോർട്ടു ചെയ്തിരുന്നു. മരം രാത്രികാലങ്ങളിൽ കടപുഴകി വീണാൽ പ്രദേശത്തെ ട്രാൻസ് ഫോമറിലേക്ക് കറണ്ട് കൊണ്ടുപോകുന്ന ലെെനുൾപ്പടെ പൊട്ടി വലിയ അപകടത്തിന് സാദ്ധ്യതയും നിലനിൽക്കുന്നു. വൻദുരന്തത്തിന് കാണമായേക്കാവുന്ന മരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം: അപകട ഭീക്ഷണി ഉയർത്തി നിൽക്കുന്ന മരം വെട്ടി മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പ് മേധവികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെമ്പർ ഇ.എം.ഷാജി ആവശ്യപ്പെട്ടു
Comments
0 comment