menu
മുത്തങ്ങ ചെക്ക് പോസ്റ്റില്‍ 22 ലക്ഷം പിടികൂടി; രണ്ട് കേസുകളിലായി 5 പേരും കാറും പിടിയില്‍
മുത്തങ്ങ ചെക്ക് പോസ്റ്റില്‍ 22 ലക്ഷം പിടികൂടി; രണ്ട് കേസുകളിലായി 5 പേരും കാറും പിടിയില്‍

Advertisement

Flotila

Contact us to Advertise here

സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ രണ്ടു കേസുകളിലായി രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ എക്‌സൈസ് പിടികൂടി. നിലമ്പൂരിലേക്ക് മരക്കച്ചവടത്തിന് കൊണ്ടുപോകുന്നതെന്ന വ്യാജേന രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 13 ലക്ഷം രൂപയുമായി മൂന്നുപേരാണ് ആദ്യം മുത്തങ്ങയില്‍ പിടിയിലായത്. കര്‍ണാടക മാണ്ഡ്യ സ്വദേശികളായ എസ്. ദീപക് കുമാര്‍ (37), ബസവ രാജു (45), ബി.ബി. രവി (45) എന്നിവരാണ് പണവുമായി എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പിടിയിലായത്.

വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികളെന്ന് എകസൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘം പണം കടത്താനുപയോഗിച്ച കെ.എ 21 പി 0370 മാരുതി വാഗണര്‍ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണംകടത്ത് സംഘാംഗങ്ങള്‍ പിടിയിലായത്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations