Advertisement
Contact us to Advertise here
മൂവാറ്റുപുഴ പി ഓ ജങ്ക്ഷൻ പബ്ലിക് പാർക്കിനോട് ചേർന്നാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കയ്യേറ്റം നടക്കുന്നത്. ഈ കയ്യേറ്റങ്ങൾ മൂലം പുഴയുടെ വീതി പലയിടത്തും ഇല്ലാതായി. അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് കയ്യേറ്റം നടക്കുന്നതെന്നാണ് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ആരോപിക്കുന്നത്.
പുഴയുടെ തീരത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് നിയമപരമായ അനുമതിയില്ലെന്ന് വ്യക്തമാണ്. പുഴയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന കയ്യേറ്റങ്ങൾ അടിയന്തിരമായി തടയണമെന്നും ഗ്രീൻ പീപ്പിൾ ആവശ്യപ്പെട്ടു.
അധികാരികൾ കണ്ണടക്കുകയാണെന്നും കയ്യേറ്റക്കാർക്ക് എതിരെ ശക്തമായ നടപടികൾ എടുക്കണമെന്നും പ്രദേശവാസികളും ആവശ്യപ്പെടുന്നു.
കൂടെക്കൂടെ നദിയിൽ പ്രളയം ഉണ്ടാകുന്നതിനാൽ പുഴയുടെ സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം എന്ന നിർദ്ദേശം വർഷങ്ങളായി ഉയരുന്നതിനിടെ ആണ് അതിർ അധികൃതരുടെ ഒത്താശയുടെ നദി കയ്യേറ്റങ്ങൾ.
പുഴയിലെ സ്വാഭാവിക ശുദ്ധീകരണങ്ങൾ ആയ ജലജീവികളും സസ്യജാലങ്ങളും നശിക്കുമെന്നും ഇത് പരിസ്ഥിതിക്ക് വലിയ ഭീഷണിയാണെന്നും ഗ്രീൻ പീപ്പിൾ ചൂണ്ടിക്കാട്ടി.
Comments
0 comment