Advertisement
Contact us to Advertise here
മുവാറ്റുപുഴയിൽ വില്ലേജ് ഓഫിസ് നിർമ്മാണം തടസപ്പെടുത്തിയ സംഭവത്തിൽ മൂവാറ്റുപുഴയിൽ നൂറോളം കെ.എസ്.ഇ ബി ജീവനക്കാർ അറസ്റ്റിൽ . എക്സികുട്ടീവ് എഞ്ചിനിയർ രാജീവ് അടക്കം മുഴുവൻ ജീവനക്കാരും കസ്റ്റഡിയിലാണ്. അറസ്റ്റിലായവരിൽ 15 വനിതാ ജീവനക്കാരുമുണ്ട്. മൂവാറ്റുപുഴ KSEB NO.1 ഓഫീസ് കോമ്പൗണ്ടിൽ പണിയുന്ന മാറാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണം തടഞ്ഞ സംഭവത്തിലാണ് ജീവനക്കാർ അറസ്റ്റിലായത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നേരത്തെ ഇവിടെ തർക്കമുണ്ടായിരുന്നു. ഇത് കളക്ടർ ഇടപെട്ടാണ് പരിഹരിച്ചത്. തുടർന്നാണ് റവന്യു അധികൃതർ ഇവിടെ നിർമ്മാണം ആരംഭിച്ചത്. KSEB NO.1 സെക്ഷനിലെ ജീവനക്കാരെ അറസ്റ്റു ചെയ്തതിനെ തുടർന്ന് ഒഫീസിന്റെ പ്രവർത്തനം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.KSEB ഓഫീസ് കോമ്പൗഡിൽ വില്ലേജ് ഓഫീസ് പണിയുന്നതിന്റെതർക്കം കോടതി കയറിയിരുന്നു. പവ്വർ സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും അടങ്ങുന്ന കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കാനായിരുന്നു കോടതി ഉത്തരവ്. ഇത് ലംഘിച്ച് നിർമ്മാണം നടത്തിയതിനാലാണ് തടഞ്ഞതെന്ന് KSEB ജീവനക്കാർ പറയുന്നു
Comments
0 comment