Advertisement
Contact us to Advertise here
രാമമംഗലം:നാടിനെ അടുത്തറിയാൻ നാട്ടു യാത്ര നടത്തി എറണാകുളം ജില്ലയിലെ രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ.ഷഡ്കാല ഗോവിന്ദ മാരരുടെ ജന്മം കൊണ്ട് പവിത്രമായ രാമമംഗലം ഗ്രാമത്തിലെ ചരിത്ര സാംസ്കാരിക വിനോദ സഞ്ചാര സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു നാടിനെ അടുത്ത് അറിയുക ആയിരുന്നു കേഡറ്റുകൾ.
സ്കൂളിലെ എസ് പി സി യിലെ 44 സീനിയർ കേഡറ്റ്കളാണ് നാട്ടു യാത്രയിൽ പങ്കാളികളായത്. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോൺ,ഡ്രിൽ ഇൻസ്ട്രക്ടർ അജേഷ് എൻ എ,സ്കൂൾ കായിക അധ്യാപകൻ ഷൈജി K ജേക്കബ്,അധ്യാപകരായ സുമ എൻ, എൽസി എം ടി,ബാലൻ K K എന്നിവരുടെ നേതൃത്വത്തിൽ ആണ് നാട്ടു യാത്ര സംഘടിപ്പിച്ചത്.
പഠിതാക്കളുടെ സുസ്ഥിതിയും സമഗ്ര വികാസവും ഉറപ്പാക്കുന്ന വിദ്യാലയ അനുഭവങ്ങൾക്ക് ഒപ്പം ജിജ്ഞാസയും പ്രേരണയും സഹപാഠികളും അധ്യാപകരും വിദ്യാർത്ഥികളും ആയുള്ള ബന്ധവും ഉറപ്പാക്കുന്നതിനും ഈ യാത്ര പ്രയോജനം ചെയ്തു.
അർത്ഥ പൂർണ്ണമായ അധ്യയന രീതികളും ഉണർവ് ഏകുന്ന മനോ ഭൗതിക സാഹചര്യങ്ങളും സൃഷ്ടിക്കുന്നതിനും ആസ്വദികവും അന്വേഷണാത്മ മകവുമായ പഠനത്തിനും സൈബർ യുഗത്തിൻ്റെ മനോ സമ്മർദം കുറക്കുന്നതിനും ഇത്തരം യാത്രകൾ സഹായിക്കും എന്ന് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോൺ പറഞ്ഞു.
മൂവാറ്റുപുഴ ആറിൻ്റെ സൗന്ദര്യം ആസ്വദിച്ച് ബ്രിടിഷ്കാർ കൊടി കുത്തി എന്ന് കരുതുന്ന കൊടികുത്തി മലയും കയറിയ കുട്ടി പോലീസുകാർക്ക് യാത്ര ഒരു വിസ്മയം ആയിരുന്നു.മലയുടെ മുകളിൽ കാട് പിടിച്ചു കിടക്കുന്ന കൊടി കുത്തി മലയിൽ കൊടിയുടെ തറ മാത്രം അവശേഷിക്കുന്നുള്ളൂ.മലയുടെ അപ്പുറത്ത് കൂടി ഇറങ്ങി റബർ മരങ്ങൾക്കിടയിൽ മുളകാടുകൾക്ക് അടുത്തായി കാണപ്പെടുന്ന പുലി അള്ള് വിസ്മയ കാഴ്ച ആണ്.പുരാതന കാലത്തെ ഗുഹകൾ ക്ക് സമാനം ആണ് ഇത്.ടോർച്ച് വെളിച്ചത്തിൻ്റെ സഹായത്തിൽ സാഹസികമായി ഉള്ളിലേക്ക് കയറിയപ്പോൾ ഉള്ളിൽ വിശാലം ആയി രണ്ടായി തിരിയുന്ന ഭാഗം കാണുവാൻ കഴിഞ്ഞു.പക്ഷേ അകത്തേക്കു യാത്ര കഠിനം ആണ്.
പിന്നീട് പ്രകൃതിയുടെ ഭംഗി ആവോളം ആസ്വദിക്കാൻ പ്രകൃതി ഒരുക്കിയ പുളിയൻ പാറ യിലേക്ക്.കാഴ്ചയുടെ വിരുന്നു ഒരുക്കുന്ന പാറയുടെ view പോയിൻ്റ് മനോഹരമായി വളഞ്ഞു പുളഞ്ഞു ഒഴുകുന്ന മൂവാറ്റുപുഴ ആറും മൂവാറ്റുപുഴ ടൗണും അവിടെ നിന്ന് ദൃശ്യമാകും.
പാത്തിക്കൽ ചെക് ഡാമും കണ്ട് പാമ്പാക്കുട അരീക്കൽ വെള്ള ചാട്ടത്തിലേക്ക് എത്തിയ കേഡറ്റ്കള് നാടിൻ്റെ ഭംഗി ശരിക്കും അറിഞ്ഞു ആസ്വദിച്ച്.വെള്ള ചാട്ടത്തിൽ നല്ലൊരു കുളിയും കഴിഞ്ഞാണ് യാത്ര തിരിച്ചത്. അനഘയും രോഷ്ണയും അഞ്ജനയും ജോയലും ശ്രീലക്ഷ്മിയും ദേവികയും ഒക്കെ സന്തോഷത്തിൽ ആണ്.നാട് അറിയുവാൻ നാട്ടു യാത്ര കൊണ്ട് സാധിച്ചതിൽ...
പരിപാടിക്ക് സ്കൂൾ മാനേജർ അജിത്ത് കല്ലൂർ, ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ ആയ അനൂബ് ജോൺ,സ്മിത വിജയൻ,അജേഷ് എൻ എ, ലത എന്നിവർ നേതൃത്വം നൽകി വരുന്നു.
Comments
0 comment