menu
നഗരവികസനം മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകി മൂവാറ്റുപുഴയിലെ ജനകീയ കൂട്ടായ്മ
നഗരവികസനം മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകി മൂവാറ്റുപുഴയിലെ ജനകീയ കൂട്ടായ്മ

Advertisement

Flotila

Contact us to Advertise here

മൂവാറ്റുപുഴ : കാലതാമസം , നടത്തിപ്പിലെ നിരന്തര വീഴ്ചകൾ , വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ എന്നിവ കൊണ്ട് പ്രതിസന്ധിയിലായിരിക്കുന്ന മൂവാറ്റുപുഴ നഗരവികസന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്ന ഭീമഹർജി സമർപ്പിക്കുന്നതിന് നഗരവികസന ജനകീയ സമിതി തയ്യാറെടുക്കുന്നു.

കെ. എസ്. ടി. പി. പദ്ധതി രൂപരേഖയനുസരിച്ചുള്ള ഭൂമി ഏറ്റെടുക്കൽ നടത്തുകയും നിലവിലുള്ള റോഡ് പുറമ്പോക്കിലെയും ഏറ്റെടുത്ത ഭൂമിയിലെയും മുഴുവൻ കൈയ്യേറ്റങ്ങളും അടിയന്തിരമായി ഒഴിപ്പിച്ചെടുത്ത് പദ്ധതി പ്രകാരമുള്ള പാർക്കിംഗ് സൗകര്യങ്ങളുൾപ്പടെ ലഭ്യമാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് ഹർജിയിൽ ആവശ്യമുണ്ട്.



മർച്ചന്റ്സ് അസോസിയേഷൻ , റസിഡന്റ്സ് അസോസിയേഷനുകൾ, പ്രസ് ക്ലബ്ബ് , കലാ സാംസ്ക്കാരിക സംഘടനകൾ , വിവിധ ക്ലബ്ബുകൾ , സ്ക്കൂളുകൾ എന്നിവയുടെ ഭാരവാഹികളെ വിളിച്ചുചേർത്തുകൊണ്ട് മർച്ചന്റ്സ് അസോസിയേഷൻ മുൻകൈയ്യെടുത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.



ജൂലൈ 24 ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭാ മന്ദിരത്തിന് മുന്നിലെ ഗാന്ധിപ്രതിമയുടെ മുന്നിൽ നഗരത്തിലെ വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്ന 10 വ്യക്തികൾ ചേർന്നാണ് ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് നഗരത്തിലെ വിവിധയിടങ്ങളിൽ ഒപ്പുശേഖരണം നടക്കും. കൂടാതെ ഓൺലൈനായും നിവേദനത്തിൽ ഒപ്പുവയ്ക്കാനുള്ള സൗകര്യമുണ്ട്.



കെ. എസ്. ടി. പി. 2009 ൽ തയ്യാറാക്കി അംഗീകരിച്ച രൂപരേഖ പ്രകാരമുള്ള 1.8 കിലോമീറ്റർ വരുന്ന നഗരവികസന പദ്ധതി , കിഫ്ബി സഹായത്തോടെ കെ. ആർ. എഫ്. ബി. യ്ക്ക് നടത്തിപ്പു ചുമതല കൈമാറി കരാർ കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും യാഥാർത്ഥ്യമാകാത്തതിൽ വലിയ ബുദ്ധിമുട്ടാണ് സാധാരണ ജനങ്ങൾ അനുഭവിക്കുന്നത്.


സമയബന്ധിതമായി നടപ്പാക്കാത്ത ഈ പദ്ധതി നഗരത്തെയും ഇവിടുത്തെ റോഡുകളെയും ആശ്രയിക്കുന്ന സ്ത്രീകൾ , സ്ക്കൂൾ വിദ്യാർത്ഥികൾ , വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സാധാരണക്കാർ , കാൽനടയാത്രക്കാർ , വ്യാപാരികൾ , നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവാസികൾ , എം. സി. റോഡുവഴി കടന്നുപോകുന്ന പതിനായിരക്കണക്കിന് വാഹനയാത്രക്കാർ തുടങ്ങി സമസ്തമേഖലകളിലെയും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരാനിരിക്കുന്ന ഓണക്കാലവും ശബരിമല തീർത്ഥാടനകാലവും ദുരിതപൂർണ്ണമായിരിക്കും. എന്ന് നഗരവികസന ജനകീയ സമിതി കേരളാ ടൈംസ് ന്യൂസിനോട് പറഞ്ഞു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations