menu
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം: എറണാകുളത്ത് ആം ആദ്മി പാർട്ടി സൗത്ത് സോൺ യോഗം ചേർന്നു
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം: എറണാകുളത്ത് ആം ആദ്മി പാർട്ടി സൗത്ത് സോൺ യോഗം ചേർന്നു

Advertisement

Flotila

Contact us to Advertise here

എറണാകുളം : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ആം ആദ്മി പാർട്ടി (എഎപി) കേരള സൗത്ത് സോൺ ജില്ലാ ഭാരവാഹികളുടെ യോഗം എറണാകുളത്ത് ചേർന്നു.

കൊച്ചിയിലെ അച്യുതമേനോൻ ഹാളിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളും സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.


കേരളത്തിന്റെ ചുമതലയുള്ള (State Prabhari) ഡോ. ഷെല്ലി ഒബ്‌റോയ് യോഗം ഉദ്ഘാടനം ചെയ്തു. 


സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആം ആദ്മി പാർട്ടി വലിയ സ്വാധീനം ചെലുത്തുമെന്നും താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും അവർ നിർദ്ദേശിച്ചു.


ശ്രീ. കമൽ കത്രി, സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റമാരായ ഡോ. സെലീൻ ഫിലിപ്പ്, ഖാദർ മാലിപ്പുറം, സംസ്ഥാന ജനറൽ സെക്രട്ടറി അലി സുജാത്, വൈസ് പ്രസിഡന്റ് മോസസ് ഹെൻറി, സെക്രട്ടറിമാരായ ഷാക്കിർ അലി, ജേക്കബ് മാത്യു, സംസ്ഥാനട്രഷറർ ഷാജി ഫ്രാൻസിസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.


ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് രമേശൻ പാണ്ടിശ്ശേരി, ജില്ലാ സെക്രട്ടറി ഷിനു ജോർജ്, മുൻ ജില്ലാ പ്രസിഡന്റ് ശരണ്‍ദേവ് പൊന്നാട്, ജില്ലാ ട്രഷറർ ഷാജഹാൻ, തോമസ് ആന്റണി, റോയ് മുട്ടാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ വിപുലമായ പ്രവർത്തക സംഗമം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.


ജനക്ഷേമ പദ്ധതികൾ മുൻനിർത്തി വരും ദിവസങ്ങളിൽ ശക്തമായ ക്യാമ്പയിനുകൾ ആരംഭിക്കുമെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലാ പ്രതിനിധികളും വിവിധ സേഷനുകളിൽ പങ്കെടുത്തു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations