menu
പായിപ്രയിലെ അനധികൃത മണ്ണെടുപ്പ്. ഗ്രീൻ പീപ്പിൾ പ്രതിഷേധവുമായി രംഗത്ത്.
പായിപ്രയിലെ അനധികൃത മണ്ണെടുപ്പ്. ഗ്രീൻ പീപ്പിൾ പ്രതിഷേധവുമായി രംഗത്ത്.

Advertisement

Flotila

Contact us to Advertise here

മൂവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്ത് 21 ആം വാർഡ് എല്ലുപൊടി കമ്പനി റോഡിൽ സ്വകാര്യ വ്യക്തിയുടെ 11 ഏക്കറോളം പുരയിടത്തിൽ അനധികൃതമായി മണ്ണെടുത്ത് കടത്തുന്നതായി പരിസ്ഥിതി സംഘടന ഗ്രീൻ പീപ്പിൾ.

ആറുമാസത്തോളമായി രാത്രികാലങ്ങളിൽ പുലരുവോളം വലിയ രീതിയിൽ മണ്ണ് കടത്തി മാറ്റി ഭൂമിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തകർക്കുന്നതായാണ് സംഘടനയുടെ പരാതി.


വീടിനോട് ചേർന്നുള്ള മൺ  തിട്ട മാറ്റുന്നതിന് പെർമിറ്റ് എടുത്തു,  അതിന്റെ മറവിലാണ് മാസങ്ങളായുള്ള മണ്ണ് കൊള്ള നടക്കുന്നത്. വീടിൽ നിന്നും ഏറെ ദൂരം അകലെയുള്ള നിരവധി ഏക്കർ വരുന്ന മലയാണ് ഈ മറവിൽ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ പാറ പൊട്ടിക്കലും വില്പനയും ഇവർ ഒപ്പം നടത്തുന്നുണ്ട്.



ഇതുവഴി റോഡ് സഞ്ചാരയോഗ്യം മല്ലാതാകുന്ന അവസ്ഥയാണ് നിലവിൽ.    സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ  സഞ്ചരിക്കുന്ന വഴി  നശിപ്പിച്ചു എന്നും അനധികൃത മണ്ണെടുപ്പിനെതിരെ മാസങ്ങളായുള്ള തങ്ങളുടെ പരാതി അധികൃതൽ വില വയ്ക്കുന്നില്ല എന്നുമാണ് പരിസരവാസികളുടെ പരാതി. മണ്ണെടുപ്പിനെതിരെ നാട്ടുകാരും രംഗത്തുണ്ട്. 



ഈ വിഷയത്തിൽ ഗ്രീൻ പീപ്പിൾ സംഘടന മൂവാറ്റുപുഴ ആർ ഡി ഒയ്ക്കും ബയോഡൈവേഴ്സിറ്റി ബോർഡ് അടക്കം നിരവധി സർക്കാർ സംവിധാനങ്ങൾക്കും   പരാതി നൽകിയിട്ടുണ്ട്. അടിയന്തരമായി ഇടപെട്ട് ഗുരുതരമായ ദുരന്തങ്ങൾക്ക് കാരണമാകുന്ന ഈ മലയിടിക്കൽ നിരോധിച്ചുകൊണ്ട് ഉത്തരവ് ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations