Advertisement
Contact us to Advertise here
തിങ്കളാഴ്ച രാവിലെ ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഇസ്‌ലാം മത വിശ്വാസികളുടെ മത വികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍ ഇയാള്‍ അപകീര്‍ത്തികരമായ പോസ്റ്റിങ് നടത്തിയത്. വിവാദ പോസ്റ്റിനു കീഴില്‍ നിരവധി കമന്റുകള്‍ എത്തിയതോടെ സോഷ്യല്‍ മീഡിയ വഴി സംഭവം വൈറലായി. ജോഷിയുടെ പരിചയക്കാര്‍ ഇയാളോട് പോസ്റ്റ് നീക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഉച്ചയോടെ പോപുലര്‍ ഫ്രണ്ട് അടിമാലി ഏരിയാ പ്രസിഡന്റ് നവാസ് പിഎസ്, എസ്ഡിപിഐ ദേവികുളം നിയോജക മണ്ഡലം സെക്രട്ടറി റഹിം സിബി എന്നിവര്‍ അടിമാലി സിഐയ്ക്ക് പരാതി നല്‍കി. പരാതിയോടൊപ്പം ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക്, സ്‌ക്രീന്‍ ഷോട്ടുകള്‍, കമന്റുകള്‍ എന്നവയും ഹാജരാക്കി. തുടര്‍ന്ന് ജോഷിക്കെതിരെ ഐപിസി 153, 295 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ രാത്രി എട്ടു മണിയോടെ അടിമാലി സിഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം തന്ത്രപരമായി പിടികൂടി. പ്രതിയുടെ പ്രൊഫൈലില്‍ ഇതര മത വിഭാഗങ്ങളുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന നിരവധി പോസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അടിമാലി പോലിസ് അറിയിച്ചു.
Comments
0 comment