menu
പോയാലിമലയുടെ താഴ്ഭാഗത്ത് പൈ്‌ളവുഡ് കമ്പനി നിർമാണത്തിനുവേണ്ടി പണിതുയർത്തിയ കൂറ്റൻമതിൽ പൊളിഞ്ഞുവീണു
പോയാലിമലയുടെ താഴ്ഭാഗത്ത് പൈ്‌ളവുഡ് കമ്പനി നിർമാണത്തിനുവേണ്ടി പണിതുയർത്തിയ കൂറ്റൻമതിൽ പൊളിഞ്ഞുവീണു

Advertisement

Flotila

Contact us to Advertise here

പോയാലിമലയുടെ താഴ്ഭാഗത്ത് പൈ്‌ളവുഡ് കമ്പനി നിർമാണത്തിനുവേണ്ടി പണിതുയർത്തിയ കൂറ്റൻമതിൽ പൊളിഞ്ഞുവീണു

മൂവാറ്റുപുഴ : മൂവാറ്റുപുഴയ്ക്കു സമീപം പായിപ്ര പഞ്ചായത്ത് മൂന്നാം വാർഡിൽ പോയാലിമലയുടെ താഴ്ഭാഗത്ത് പൈ്‌ളവുഡ് കമ്പനി നിർമാണത്തിനുവേണ്ടി പണിതുയർത്തിയ കൂറ്റൻമതിൽ പൊളിഞ്ഞുവീണു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പോയാലി മല - മില്ലും പടി റോഡിലേക്കാണ് 200 മീറ്ററിലേറെ നീളത്തിലുള്ള സംരക്ഷണ ഭിത്തി തകർന്നുവീണത്. റോഡ് പൂർണാണായും മണ്ണും കല്ലും നിറഞ്ഞ് ഗതാഗതം മുടങ്ങി. ഭാഗ്യത്തിനു ആളപായമില്ല. സ്‌കൂൾ ബസ് ഉൾപ്പെടെ പോകുന്ന റോഡിലായിരുന്നു മതിലിടിഞ്ഞത് . 


ടൂറിസം പ്രോജക്ടിനായി പദ്ധതി തയ്യാറാക്കുന്ന പോയാലി മലയുടെ ഭാഗത്ത് അപകടകരമായ രീതിയിൽ മണ്ണിടിച്ച് പ്ലൈവുഡ് കമ്പനി നിർമിക്കുന്നതിനെതിരെ നാട്ടുകാരുടെ പരാതി നിലനില്‌ക്കെയാണ് ദുരന്തം സംഭവിച്ചത്. മല മണ്ണിടിച്ച് നിരത്തി നിർമിച്ച സംരക്ഷണഭിത്തി കനത്ത മഴയിൽ മലയിൽനിന്നു വെള്ളവും മണ്ണും കുത്തിയൊഴികിയെത്തിയതാവാം തകരാനിടയായതെന്നു കരുതുന്നു.


അപകടം വിവരമറിഞ്ഞ് മൂവാറ്റുപുഴ തഹസിൽദാർ കെ.എസ്. സതീഷ്്്് എൽ.ആർ തഹസിൽദാർ അസ്മാബീവി പി.വി., ഡെപ്പ്യൂട്ടി തഹസിൽദാർ ബി. മധു, വില്ലേജ് ആഫീസർ വിനോദ് പി.എച്ച്, പി.എച്ച് അഷഫറഫ്ഖാൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം സംബന്ധിച്ച് ഇന്നു തന്നെ കളക്ടർക്ക് റിപ്പോർട്ട് കൊടുക്കുമെന്ന് തഹസിൽദാർ കെ.എസ്. സതീഷ് പറഞ്ഞു. മണ്ണെടുപ്പിനു അനുമതി നൽകിയ മൈനിങ് ആന്റ് ജിയോളജി വകുപ്പാണെന്നും അവരാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും തഹസിൽദാർ വിശദീകരിച്ചു


പഞ്ചായത്ത് പ്രസിഡന്റ് മാതൃൂസ് വർക്കി, പഞ്ചായത്ത് അംഗങ്ങളായ റജീന ഷിഹാജ്, സക്കീർ ഹുസൈൻ, മുഹമ്മദ് ഷാഫി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ആർ. സുകുമാരൻ, എം,പി, ഇബ്രാഹിം തുടങ്ങിയവരും സ്ഥലത്ത് എത്തി. 


കെട്ടിട നിർമാണത്തിനു നിയമാനുസൃതമായ അനുമതി നൽകുകമാത്രമാണ് പഞ്ചായത്ത് ഭരണസമിതി ചെയ്തതെന്നും അനധികൃതമായി മണ്ണെടുത്ത് നർമാണം ആരംഭിച്ചതിൽ പഞ്ചായത്തിനു ഉത്തരവാദിത്വമില്ലെന്നും ഇത്തരം കാര്യങ്ങൾ മൈനിങ് ആന്റ് ജിയോളജി വകുപ്പും മറ്റു അധികൃതരുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാതൃൂസ് വർക്കി പറഞ്ഞു. നിർമാണം തടയുന്നതിന് ഉടൻ സ്റ്റോപ്പ് മെമ്മോ നൽകുമെന്നും മാതൃൂസ് വർക്കി പറഞ്ഞു. 

പഞ്ചായത്ത് ഭരണ സമിതി ഉൾപ്പെടെ അറിഞ്ഞുകൊണ്ടു അനധികൃത നിർമാണ് നടന്നതെന്നും, റവന്യൂവകുപ്പ് ഉൾപ്പെടെ നിരവധി പരാതി നൽകിയെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations