Advertisement
Contact us to Advertise here
പ്രദേശത്ത് മുഴുവന്‍ ഭീതി പടര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടന്നു ക്കൊണ്ടിരിക്കുന്നത്. പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മൂവാറ്റുപുഴ സ്വദേശിയായ അഫ്‌സല്‍ പരാതി നല്‍കിയിരിക്കുന്നത്. നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് പാറമടയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ജനവാസ മേഖലയില്‍ നിന്ന് നിര്‍ദ്ദിഷ്ട പാറമടയിലേക്കു 50 മീറ്റര്‍ വ്യോമദൂരം പാലിക്കണം. ഖനന മേഖലയില്‍ അറിയിപ്പ് ഫലകം സ്ഥാപിക്കണം , മാലിന്യം സംസ്‌കരിക്കാന്‍ സൗകര്യം വേണം , സമീപത്തെ കുടിവെള്ള പദ്ധതികള്‍ സംരക്ഷിക്കണം തുടങ്ങിയ വ്യവസ്ഥകളൊന്നും പാലിക്കാതെയാണ് പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകരോ അധികാരികളോ ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും അഫ്‌സല്‍ പറഞ്ഞു.
ജില്ലയുടെ മുക്കും മൂലയും തുരന്ന് അനധികൃത പാറമടകള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുമ്പോഴും അധികൃതര്‍ കണ്ണടച്ച് ഇരിക്കുകയാണ്. വലിയ ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിച്ച് വന്‍തോതിലുളള ഖനനമാണ് ഇവിടങ്ങളില്‍ നടക്കുന്നത്.മുല്ലപെരിയാര്‍ ഡാമിനോട് അടുത്താണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. അനധികൃത ക്വാറികള്‍ക്കെതിരെ പലയിടങ്ങളിലും നാട്ടുകാര്‍ പരാതികളും പ്രതിഷേധങ്ങളുമായി രംഗത്തുണ്ടെങ്കിലും അധികൃതര്‍ യാതൊരു നടപടിയുമെടുക്കുന്നില്ല. ജീവനക്കാര്‍ക്ക് വേണ്ട യാതൊരു സുരക്ഷയും ഒരുക്കാതെയാണ് ക്വാറികളിലെ ഖനനം. ജനവാസ മേഖലകളിലെ ക്വാറികളുടെ പ്രവര്‍ത്തനം വലിയ ദുരന്തം വരുത്തിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാരെന്നും അഫ്‌സല്‍ keralatimes.co.in ന്യൂസിനോട് പറഞ്ഞു.
പരിസരത്തുള്ള വീടുകള്‍ അപകട ഭീഷണി നേരിട്ടിട്ട് പോലും ഇതൊന്നും വക വെക്കാതെയാണ് ക്വാറികളില്‍ ഖനനം നടക്കുന്നത്. ശക്തമായൊരു മഴ പെയ്താല്‍ മണ്ണിടിച്ചില്‍ , ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണിത്. ഇവിടെയാണ് മുക്കിലും മൂലയിലും കൂണുപോലെ പാറമടകള്‍ ജനജീവിതത്തിന് ഭീഷണിയായി മാറുന്നത്.ക്വാറികളിലെ അശാസ്ത്രീയമായ ഖനനം പ്രദേശത്തുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നു. പലയിടത്തും ഭൂമികുലുക്കവും വിണ്ടുകീറലും ഉരുള്‍പൊട്ടലുമെല്ലാം ഉണ്ടാകുന്നത് വര്‍ദ്ധിച്ചുവരുന്ന പാറമടകള്‍ കാരണമാണ്. വര്‍ഷം കൂടും തോറും ദുരന്തങ്ങള്‍ കൂടിയിട്ടും പുതിയ പാറമടകള്‍ ആരും തടയിടുന്നില്ല. പാറമടകളുടെ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം ഭൂപ്രകൃതിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ക്വാറിയും ഖനനവുമെല്ലാം പരിസ്ഥിതിയെ വിനാശത്തിലേക്ക് നയിക്കുകയാണ്. മൂവാറ്റുപുഴയിലെ ഈ പാറമടകള്‍ക്ക് അധികൃതര്‍ തടയിടണമെന്നും അഫ്‌സല് പറഞ്ഞു.
നിരന്തരമായ ഖനനം മൂലം പ്രദേശത്തെ ജനങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്ത് കൊണ്ടാണ് അധികൃതര്‍ ഇത്തരത്തിലുള്ള നിയമ ലംഘനമുണ്ടായിട്ടും നടപടിയെടുക്കാത്തതെന്നും അഫ്‌സല്‍ ചൂണ്ടിക്കാട്ടി. ഒട്ടേറെ പരാതികള്‍ നല്‍കിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ല. പാറമടകള്‍ നടത്തുന്ന സ്വകാര്യവ്യക്തികള്‍ക്ക് ഉന്നത സ്വാധീനമുള്ളത് കൊണ്ട് നിയന്ത്രണം കൊണ്ടുവരാന്‍ ആര്‍ക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. അതീവ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കിയ സ്ഥലങ്ങളിലാണ് രണ്ട് പാറമടകള്‍ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിക്കുന്നത്. പരാതി നല്‍കിയിട്ടും ഒരു വിഭാഗം ചെറുത്ത് നില്‍പ്പ് തുടര്‍ന്നിട്ടും വലിയ സ്വാധീന ശക്തിയോടെ അതിനും മേലെ പടര്‍ന്നു നില്‍ക്കുന്ന പാറമട ലോബിയെ തൊടാനാവുന്നില്ലെന്നും അഫ്‌സല്‍ വ്യക്തമാക്കി.
Comments
0 comment