Advertisement
Contact us to Advertise here
മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലും സെന്ററുകളിലും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സന്ദർശിക്കാൻ അവസരം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എൻ.ജി.ഒ., വ്യവസായ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അവസരമുണ്ട്. ഓഗസ്റ്റ് 26-ന് രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെയാണ് പൊതുപ്രവേശനം അനുവദിക്കുന്നത്. സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പ്രവർത്തനങ്ങളും ഗവേഷണസൗകര്യങ്ങളും പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഗവേഷണശാല, ലൈബ്രറി, മ്യൂസിയം, ശാസ്ത്രപ്രദർശനങ്ങൾ, ഫോട്ടോ/പോസ്റ്റർ എക്സിബിഷൻ, ബോധവത്കരണ ക്ലാസുകൾ, യോഗ/മനഃശാസ്ത്ര പരിശീലനം, സെമിനാറുകൾ/സംവാദങ്ങൾ, പുസ്തകമേള തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.
Comments
0 comment