Advertisement
Contact us to Advertise here
ന്യൂഡല്‍ഹി: ജനപ്രിയ മീഡിയാ പ്ലെയര്‍ സോഫ്റ്റ് വെയറും സ്ട്രീമിങ് മീഡിയാ സെര്‍വറുമായ വിഎല്‍സി പ്ലെയറിന് രാജ്യത്ത് വിലക്ക്. രണ്ട് മാസക്കാലമായി ഈ വിലക്ക് നിലവിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വീഡിയോ ലാന്‍ വികസിപ്പിച്ച ഈ സോഫ്റ്റ് വെയറിന് ചൈനീസ് ഹാക്കര്‍മാരുമായുള്ള ബന്ധത്തെ തുടര്‍ന്നാവാം വിലക്ക് വന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് ഹാക്കര്‍മാരായ സിസാഡയുടെ സൈബറാക്രമണത്തില്‍ ഇന്ത്യ, യുഎസ്, കാനഡ, ഇസ്രയേല്‍, ഹോങ് കോങ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആളുകള്‍ ഇരയായിട്ടുണ്ട്. ഉന്നത വ്യക്തിത്വങ്ങളെ ലക്ഷ്യമിട്ട് ഏപ്രിലില്‍ വലിയ സൈബറാക്രമണമാണ് സിസാഡ നടത്തിയത്. ഈ സൈബര്‍ കുറ്റവാളികള്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ചത് വിഎല്‍സി പ്ലെയര്‍ ആണെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്റെക് പറയുന്നത്.
ഫെബ്രുവരി 13 മുതല്‍ വിലക്കുണ്ടെന്ന് ട്വിറ്ററില്‍ വിഎല്‍സി ഇന്ത്യ ടുഡേയുടെ വാര്‍ത്താ ലിങ്കിന് കീഴില്‍ പ്രതികരിച്ചു. നിശബ്ദമായ നിരോധനമാണ് വിഎല്‍സി പ്ലെയറിനെതിരെ ഉണ്ടായത്. കമ്പനിയോ സര്‍ക്കാരോ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വെബ്‌സൈറ്റുകളും പുതിയ ഡൗണ്‍ലോഡുകളും വിലക്കിയിട്ടുണ്ടെന്നാണ് വിവരം.
Comments
0 comment