menu
രൺബീറും ആലിയയും വിവാഹിതരാവുന്നു
രൺബീറും ആലിയയും വിവാഹിതരാവുന്നു

Advertisement

Flotila

Contact us to Advertise here

രൺബീറും ആലിയയും വിവാഹിതരാവുന്നു

ഒരു താരവിവാഹത്തിനുകൂടി സാ​ക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ബോളിവുഡ്. ബോളിവുഡിലെ യുവസൂപ്പർ താരം രൺബീർ കപൂറും യുവനടി ആലിയാ ഭട്ടുമാണ് വിവാഹിതരാവുന്നത്. ഈ മാസം രണ്ടാം വാരത്തിൽത്തന്നെ ഇരുവരും വിവാഹിതരാവുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ആലിയയുടെ രോ​ഗശയ്യയിൽക്കിടക്കുന്ന മുത്തച്ഛൻ ആർ. റാസ്ദാന്റെ ആ​ഗ്രഹപ്രകാരമാണ് വിവാഹം ഈ മാസം തന്നെ നടത്താൻ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇരുവരുടേയും അടുത്ത കുടുംബാം​ഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയാണ് ഇരുവരും ഒരുമിച്ചഭിനയിച്ച് പുറത്തിറങ്ങാനുള്ള ചിത്രം.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations