Advertisement
Contact us to Advertise here
മാറ്റം സാധ്യമാണ്, മാറേണ്ടത് നമ്മളാണ്. എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് ആം ആദ്മി പാർട്ടിയുടെ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ആവോലിയിൽനിന്നു തുടങ്ങിയ വാഹനജാഥ ഇന്ന് (24 -07 -2022) ഞായറാഴ്ച രാവിലെ 10 മണിക്ക് ആം ആദ്മി പാർട്ടിയുടെ കേരളാ സൗത്ത് സോൺ വിമൻസ് കൺവീനർ Dr സെലിൻ ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു, തുടർന്ന് വാഹനജാഥ ആവോലി പഞ്ചായത്തിലും, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങളും, മഞ്ഞള്ളൂർ പഞ്ചായത്തിലെ ചില ഭാഗങ്ങളും ചുറ്റി ആവോലിയിൽ 12 മണിയോടെ പര്യവസാനിച്ചു.
ഈ വാഹന ജാഥയിൽ 68 ഓളം വാഹനങ്ങളും ( ബൈക്കും, കാറും) 100 പരം ആം ആദ്മി വോളന്റീർസും (വനിതകൾ ഉൾപ്പെടെ) അനുഭാവികളും പങ്കെടുത്തു എന്നുള്ളത് ജാഥയുടെ ഒരു സവിശേഷതയാണ്.
തുടർന്ന് നടന്ന സമാപന ചടങ്ങ് ശ്രീ. ദയാസാഗർ സാജു (ആവോലി പഞ്ചായത്ത് കൺവീനർ) സ്വാഗതം ആശംസിച്ചു, ശ്രീ. ജോയ് ആനിത്തോട്ടം (സ്റ്റേറ്റ് ആന്റി കറപ്ഷൻ കൺവീനർ) ഉദ്ഘാടനം ചെയ്തു. ശ്രീ സാജു പോൾ (ജില്ലാ കൺവീനർ) മുഖ്യ പ്രഭാഷണം നടത്തി.
ശ്രീ. എൽദോ പീറ്റർ (ജില്ലാ സെക്രട്ടറി), നൗഷാദ് രണ്ടാർകര (കൺവീനർ മൂവാറ്റുപുഴ മണ്ഡലം) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ശ്രീ വര്ഗീസ് പി. ഇട്ടൻ (ജില്ലാ ജോയിന്റ് കൺവീനർ), ശ്രീ സണ്ണി പൗലോസ് (ജില്ലാ ജോയിന്റ് സെക്രട്ടറി), ശ്രീ ഷോബിൻ മാത്യു (ജില്ലാ സോഷ്യൽ മീഡിയ കൺവീനർ),ശ്രീ ജോൺ പൗലോസ് (മണ്ഡലം ഒബ്സർവേർ), ശ്രീ ജിജോ പൗലോസ് ( മണ്ഡലം കൺവീനർ കോതമംഗലം), ശ്രീ റാവു ജോസ് (സോഷ്യൽ മീഡിയ കൺവീനർ ആവോലി പഞ്ചായത്ത്) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ശ്രീ സലിം മുഹമ്മദ് നന്ദിയും പറഞ്ഞ് യോഗം അവസാനിച്ചു .
Comments
0 comment