menu
അവധിയോട് അവധി ; ജൂലൈയിൽ രാജ്യത്ത് ബാങ്കുകൾക്ക് 12 ദിവസം അവധി !
അവധിയോട് അവധി ; ജൂലൈയിൽ രാജ്യത്ത് ബാങ്കുകൾക്ക് 12 ദിവസം അവധി !

Advertisement

Flotila

Contact us to Advertise here

ന്യൂഡൽഹി : ജൂലൈ മാസത്തിൽ രാജ്യത്ത് ബാങ്കുകളുടെ പ്രവർത്തി ദിനത്തിൽ ആകെ 12 ദിവസം അവധിയായിരിക്കും.

രാജ്യത്താകെയുള്ള അവധികളുടെ കണക്കാണിത്. പ്രാദേശിക , ദേശീയ അവധികൾ ഉൾപ്പെടെയാണ് ഇത്. എന്നാൽ ഓരോ സംസ്ഥാനത്തെയും കണക്കെടുക്കുമ്പോൾ കുറഞ്ഞ ദിവസം മാത്രമാകും അവധിയുണ്ടാവുക. കേരളത്തിൽ ജൂലൈയിലെ 31 ദിവസങ്ങളിൽ 6 ദിവസമാണ് അവധിയുള്ളത്. ബാക്കി 25 ദിവസവും ബാങ്ക് പ്രവർത്തിക്കും.


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർ.ബി.ഐ ) പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണ് ജൂലൈ മാസത്തിൽ മൊത്തം 12 ബാങ്ക് അവധികൾ വരുന്നത്.  കേരളത്തിൽ 4 ഞായറാഴ്ചകൾ , രണ്ടാം ശനി , നാലാം ശനി എന്നിങ്ങനെ ആകെ ആറുദിവസം മാത്രമാണ് ബാങ്കിന് അവധി. അവധി ദിനങ്ങളിലും ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസമാണ്.


അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളും


July 03 : ബെഹ് ഡീൻഖ്ലാം ( മേഘാലയ )

July 06 : MHIP ദിനം ( മിസോറാം )

July 07 : ഞായറാഴ്ച

July 08 : കാങ് രഥജാത്ര ( മണിപ്പൂർ )

July 09 : ദ്രുക്പ ത്‌ഷെ-സി ( സിക്കിം )

July 13 : രണ്ടാം ശനിയാഴ്ച

July 14 : ഞായറാഴ്ച

July 16 : ഹരേല ( ഉത്തരാഖണ്ഡ് )

July 17 : മുഹറം പ്രമാണിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്

July 21: ഞായറാഴ്ച

July 27 : നാലാം ശനിയാഴ്ച

July 28 : ഞായറാഴ്ച

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations