Advertisement
Contact us to Advertise here
മൂവാറ്റുപുഴ : ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിൻറെ സന്നദ്ധപ്രവർത്തകർക്കുള്ള ഏകദിന പരിശീലന പരിപാടികൾ മെയ് ആദ്യവാരം നടത്തപ്പെടുന്നു. ബേസിക് ലൈഫ് സപ്പോർട്ട്, പ്രഥമ ശുശ്രൂഷ പരിശീലനം ഉൾപ്പെടെ ദുരന്ത ബാധിത മേഖലകളിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു കൊണ്ടാണ് ഏകദിന പരിശീലന പരിപാടി നടത്തപ്പെടുന്നത്. ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ ഓരോ അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നിന്നും ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുന്നതെന്ന് എം.പി. അറിയിച്ചു. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, എന്നീ നിയോജക മണ്ഡലങ്ങളിൽ നിന്നും ഉള്ള സന്നദ്ധ പ്രവർത്തകർക്ക് ക്യാമ്പ് ഭൂതത്താൻകെട്ടിലും ഇടുക്കി, ഉടുമ്പൻചോല എന്നീ രണ്ട് നിയോജകമണ്ഡലത്തിലെ സന്നദ്ധ പ്രവർത്തകർക്ക് കാൽവരിമൗണ്ടിലും, പീരുമേട് നിയോജകമണ്ഡലത്തിലെ സന്നദ്ധപ്രവർത്തകർക്ക് കുമളിയിലും, ദേവികുളം നിയോജകമണ്ഡലത്തിലെ സന്നദ്ധ പ്രവർത്തകർക്ക് മൂന്നാറിലും ആയാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഈ മാസം 25 ന് മുൻപായി അതാത് നിയോജക മണ്ഡലം കോ-ഓർഡിനേറ്റർ മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണെന്നും എം.പി. അറിയിച്ചു. രജിസ്ട്രേഷനായി കോതമംഗലം -ബിനോയ് ജോഷ്വാ 9744287459, മൂവാറ്റുപുഴ - ജേക്കബ് തോമസ് -9061613131, തൊടുപുഴ - അക്ബർ ടി.എൽ- 9895989784, ഇടുക്കി - ലിനീഷ് അഗസ്റ്റിൻ -9947003146, പീരുമേട് - റോബിൻ കാരക്കാട്- 9745004417, ഉടുമ്പൻചോല - അരുൺ കെ എസ് 9747190002, ദേവികുളം – സി. നെൽസൺ - 9447386569 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
O/o ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി, തൊടുപുഴ.
ഫോൺ-9446132658, 04862 222266
Comments
0 comment