Advertisement
Contact us to Advertise here
മുളവൂർ ഇസ്പേഡ് കവല ഭാഗത്ത് കാട്ടുകുടി വീട്ടിൽ അലി (ഫൈസൽ അലി 39 ) യെയാണ് മൈസൂരിൽ നിന്നും കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഞായപ്പിള്ളി ഭാഗത്ത് കളമ്പാടൻ ജോർജിന്‍റെ വീട്ടിൽ കയറി 6 പവൻ സ്വർണ്ണാഭരണങ്ങളും, 70000 രൂപയുമാണ് മോഷ്ടിച്ചത്. ഒന്നാം പ്രതിയായ തൊടുപുഴ കാരിക്കോട് കുമ്മൻകല്ല് ഭാഗത്ത് പാമ്പുതൂക്കിമാക്കൽ വീട്ടിൽ നിസാർ സിദ്ധിഖിനെ നേരത്തെ അറസ്റ്റ് ചെയതിരുന്നു. പ്രതികൾ ഞായറാഴ്ച ഉച്ചയോടെ കുട്ടമ്പുഴയില്‍ എത്തി. പല സ്ഥലങ്ങളിൽ കറങ്ങി നടന്ന് ബാറിൽ കയറി മദ്യപിച്ച ശേഷം തിരികെ പോകും വഴി രാത്രി വീട്ടിൽ വെളിച്ചം കാണാത്തതിനെതുടർന്ന് ആളില്ലെന്ന് ഉറപ്പു വരുത്തി വീട്ടിനകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും, പണവും മോഷണം ചെയ്ത ശേഷം രക്ഷപ്പെടുകയുമായിരുന്നു. വാഹനത്തിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. മുവാറ്റുപുഴ ഡി.വൈ. എസ്.പി എസ്.മുഹമ്മദ് റിയാസിന്‍റെ മേൽനോട്ടത്തിൽ കുട്ടമ്പുഴ പോലീസ് ഇൻസ്പെക്ടർ കെ.എം.മഹേഷ്കുമാർ എസ്.ഐ പി.വി.ജോർജ്, എസ്.സി.പി.ഒ മാരായ എ.ജി.രാജേഷ്, സുഭാഷ്ചന്ദ്രൻ, അഭിലാഷ് ശിവൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.
Comments
0 comment