Advertisement
Contact us to Advertise here
ലഹരി വിരുദ്ധ സൈക്കിൾ റാലി , ഫ്ലാഷ് മൊബ് , സ്റ്റിക്കർ പതിപ്പിക്കൽ , സിഗ്നേച്ചർ ക്യാമ്പയിൻ , ലഹരി വിരുദ്ധ പ്രതിഞ്ജ , ലഹരി വിരുദ്ധ കുട്ടി ചങ്ങല , പോസ്റ്റർ നിർമ്മാണ മത്സരവും പ്രദർശനവും നടത്തി.
പുതിയ തലമുറയിൽ വർദ്ധിച്ചുവരുന്ന ലഹരി മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അതിൻറെ ദൂഷ്യവശങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. കുട്ടികളെ ഉപയോഗിച്ച് ലഹരി മാഫിയ ശക്തമാക്കുന്നതിന്റെ ഭീകരതയെ കുറിച്ച് ക്ലാസിൽ കുട്ടികളെ ബോധ്യപ്പെടുത്തി.
കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ബിനു ഉദ്ഘാടനം നിർവഹിച്ച ലഹരി വിരുദ്ധ സദസിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ എം ആർ രാജേഷ്, അരുൺ ലാൽ, ജിതിൻ ഗോപി, സ്കൂൾ പ്രിൻസിപ്പാൾ ആർ.സി ഷിമി , ഹെഡ്മിസ്ട്രസ് പി.എസ് മിനി, പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി, എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി , സ്റ്റാഫ് സെക്രട്ടറി ഷീജ ബിനു, എ.പി. ഒ ജിഷ ജോസഫ്, കരിയർ മാസ്റ്റർ അഖില ലക്ഷ്മി, ഡോ. കാവ്യ നന്ദകുമാർ, ഡോ. അരുൺ ആർ ശേഖർ, ഇന്ദു സി വാര്യർ, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ കലാമണി എ.ആർ, മായാ സെബാസ്റ്റ്യൻ, അഞ്ജന , ശാലിനി തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷൻ ലഹരി വിരുദ്ധ മെഗാ സൈക്കിൾ റാലി കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ബിനു ഉദ്ഘാടനം ചെയ്തു.
Comments
0 comment