menu
മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ നിർധന കുടുംബത്തിലെ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു
മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ നിർധന കുടുംബത്തിലെ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു

Advertisement

Flotila

Contact us to Advertise here

മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ നിർധന കുടുംബത്തിലെ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു

വാഴക്കുളം: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ നിർധന കുടുംബത്തിലെ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. ആയവന പഞ്ചായത്ത് പതിനൊന്നാം വാർഡ് ആവോലി കിളിയംപുറം കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന പുതുമനകുടിയിൽ പി.കെ ശിവദാസ് (ദാസൻ - 51) ആണ് സുമനസുകളുടെ സഹായം തേടുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് അസുഖം ആരംഭിച്ചത്. മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ കണ്ടതോടെ ആയുർവേദ ചികിത്സ ആരംഭിച്ചെങ്കിലും അസ്വസ്ഥത കൂടിയതോടെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു.തുടർന്ന് കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ മഞ്ഞപ്പിത്തം ബി സ്ഥിരീകരിക്കുകയായിരുന്നു.

ഇതിനിടയിൽ ശിവദാസിന് കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു.ഹൃദയാഘാതത്തിൻ്റെ  ലക്ഷണത്തോടെ പക്ഷാഘാതവും ബാധിച്ചിട്ടുണ്ട്.

നടുവേദനയെത്തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമുള്ള ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ടു കുട്ടികളുമുൾപ്പെടുന്ന കുടുംബത്തിൻ്റെ ഏക വരുമാനമാർഗമായിരുന്നു ദിവസക്കൂലി തൊഴിലാളിയായ ശിവദാസ്.

ഇയാളുടെ രോഗാവസ്ഥയോടെ തുടർ ചികിത്സയ്ക്കും ദൈനം ദിനാവശ്യങ്ങൾക്കുമായി പണം കണ്ടെത്താൻ കഴിയാതെ ദുരിതാവസ്ഥയിലാണ് കുടുംബം.

തല ചായ്ക്കാൻ സ്വന്തമായൊരു വീടു വേണമെന്ന ആഗ്രഹം നടപ്പാക്കുന്നതിന് കഠിനശ്രമം നടത്തുന്നതിനിടയിലാണ് ശിവദാസിനെ രോഗം പിടികൂടിയത്.

പഞ്ചായത്തംഗം ജോളി ഉലഹന്നാൻ,മുൻ പഞ്ചായത്തംഗം റെബി ജോസ്, ശിവദാസിൻ്റെ ഭാര്യ സരിത എന്നിവരുടെ പേരിൽ കാനറാ ബാങ്ക് വാഴക്കുളം ശാഖയിൽ ചികിത്സാ സഹായാർത്ഥം അക്കൗണ്ട് തുറന്നിട്ടുണ്ട്. 

എസ്ബി - 110042865590

ഐഎഫ്എസ് സി - സി എൻ ആർ ബി 0003588.

ഫോൺ: 9495003794,

8590296524.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations