Advertisement
Contact us to Advertise here
മൂവാറ്റുപുഴ: തൃക്കളത്തൂർ സൊസൈറ്റിപ്പടിയിൽ വീട്ടിൽ വൻ മോഷണം. 25 പവൻ സ്വർണവും 25000 രൂപയും മോഷ്ടിച്ചു.
കല്പനമന്ദിരത്തിൽ വസന്തരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഗൃഹ നാഥനും മറ്റും വീട്ടിലുണ്ടായിരുന്നെങ്കിലും പുലർച്ചെയാണ് വിവരം അറിഞ്ഞത്.
പോലീസ് സ്ഥലത്ത് എത്തി അ്ന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലാണ് അന്വെഷണം. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തിച്ച് പരിശോധന നടത്തും. അലമാരയിലും കിടക്കയുടെ അടിയിൽസൂക്ഷിച്ചിരുന്ന സ്വർണാഭരണവും, പണവുമാണ് മോഷ്ടിച്ചത്.
പായിപ്ര കവലയിൽ കോട്ടയം മെഡിക്കൽസ് എന്ന പേരിൽ ഇംഗ്ലീഷ് മരുന്നുകട നടത്തുന്ന വസന്തരാജ് രാവിലെ ക്ഷേത്രത്തിൽപോകുന്നതിനു മാല നോക്കിയപ്പോൾ കാണാതായതോടെയാണ് സംശയം തോന്നിയത്. തുടർന്ന് പരിശോധി്ച്ചപ്പോഴാണ് അലമാരയും വാതിലും ഉൾപ്പെടെ തുറന്നു കിടന്ന നിലയിൽ കണ്ടെത്തിയത്.
മരുമകളെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വൈകിയാണ് വീട്ടിലെത്തിയതെന്നു വസന്തരാജ് പറഞ്ഞു. രണ്ടാമത്തെ മരുമകളും പിതാവും സഹോദരനും വീട്ടിലുണ്ടായിരുന്നു. എപ്പോഴാണ് മോഷണം നടത്തന്നതെന്നു വിവരമില്ല. സൊസൈറ്റിപ്പടിയിൽ നി്ന്നു നൂറുമീറ്റർ ദൂരെയാണ് മോഷണം നടന്ന ഇരു നിലവീട്. സമീപത്തെ സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ച് വരുകയാണെന്നു പോലീസ് പറഞ്ഞു.
Comments
0 comment