Advertisement
Contact us to Advertise here
മൂവാറ്റുപുഴ : ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് എം സി റോഡ്ൽ അപകടം ഉണ്ടായത്. കർണാടക സ്വദേശികളായ മുത്തൂരാജു (29), ശരവണൻ (24) എന്നിവരാണ് മരണമടഞ്ഞത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.
സ്കൂട്ടർ മറ്റൊരു വാഹനത്തിൽ ഇടിച്ചതാണോ, അതോ മറ്റൊരു വാഹനം സ്കൂട്ടറിനെ ഇടിച്ചതാണോ എന്നത് വ്യക്തമായിട്ടില്ല. അപകടത്തിൽപ്പെട്ട മറ്റേ വാഹനം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടഞ്ഞു.
പേഴക്കാപ്പിള്ളി പള്ളിപടി സ്വദേശികളായ ഇവർ ജെസിബി ഓപ്പറേറ്റർമാരായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments
0 comment