menu
സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി
സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി

Advertisement

Flotila

Contact us to Advertise here

മുംബൈ: സുഹൃത്തുക്കളും ഒരേ കെട്ടിടത്തില്‍ താമസിക്കുന്നവരുമായ രണ്ടു പെണ്‍കുട്ടികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആത്മഹത്യചെയ്തു. പുണെയില്‍ ഹഡപ്സറിലാണ് സംഭവം. സനിക ഭഗവത് (19), ആകാന്‍ഷ ഗായക് വാഡ് (19) എന്നിവരാണ് മരിച്ചത്.

വൈകീട്ട് ആറരയോടെയാണ് സനികയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഏഴരയോടെ മൃതദേഹം ആംബുലന്‍സില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുന്നതിനിടെ സുഹൃത്തായ ആകാന്‍ഷ നാലുനില കെട്ടിടത്തിന്റെ ടെറസില്‍നിന്നുചാടി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ആകാന്‍ഷ ബികോം വിദ്യാര്‍ഥിയാണ്. സനിക ആനിമേഷന്‍ കോഴ്സിനാണ് പഠിക്കുന്നത്. ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations