menu
വ്യാജന്മാരെ പുറത്താക്കും; കുവൈറ്റില്‍ മുഴുവന്‍ എഞ്ചിനീയര്‍മാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും
വ്യാജന്മാരെ പുറത്താക്കും; കുവൈറ്റില്‍ മുഴുവന്‍ എഞ്ചിനീയര്‍മാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും

Advertisement

Flotila

Contact us to Advertise here

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി ചെയ്യുന്ന മുഴുവന്‍ എഞ്ചിനീയര്‍മാരുടെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് അധികൃതര്‍. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുകള്‍ അനുവദിക്കില്ല

പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ മുതല്‍ പതിറ്റാണ്ടുകളായി കുവൈറ്റില്‍ ജോലി ചെയ്യുന്നവര്‍ വരെയുള്ള മുഴുവന്‍ എഞ്ചിനീയര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് പരിശോധന ഒരുപോലെ ബാധകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികളുടെയും പ്രവാസികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനാ വിധേയമാക്കും

രാജ്യത്തെ തൊഴില്‍ വിപണിയിലെ വ്യാജന്മാരെ കണ്ടെത്തി അവരെ ഒഴിവാക്കുന്നതിലൂടെ തൊഴില്‍ മേഖലയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യവുമായാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെ കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. അറബ് മേഖലയിലെയും വിദേശ രാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ ശരിയായ യോഗ്യത ഉള്ളവര്‍ മാത്രമേ കുവൈറ്റില്‍ ജോലി ചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്താന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations