menu
ഇറാനില്‍ പുതിയ ഭരണാധികാരി : അയത്തൊള്ള ഖമനയ്‌യുടെ മകൻ മൊജ്‌തബ ഖമേനി
ഇറാനില്‍ പുതിയ ഭരണാധികാരി : അയത്തൊള്ള ഖമനയ്‌യുടെ മകൻ മൊജ്‌തബ ഖമേനി

Advertisement

Flotila

Contact us to Advertise here

ടെഹ്റാൻ : അന്തരിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്യുടെ മകൻ മൊജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു.

രാജ്യത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത അധികാര കേന്ദ്രമായ 'അസംബ്ലി ഓഫ് എക്സ്പെർട്സ്' രഹസ്യമായി ചേർന്ന യോഗത്തിലാണ് തീരുമാനം.


ഖമനയ്യുടെ വിയോഗത്തെത്തുടർന്ന് സങ്കീർണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇറാനില്‍, ഭരണസ്ഥിരത ഉറപ്പാക്കാനാണ് മൊജ്തബയെ തിരഞ്ഞെടുത്തത്. 55 വയസ്സുകാരനായ മൊജ്തബ വർഷങ്ങളായി ഇറാന്റെ ഭരണകാര്യങ്ങളില്‍ തിരശീലയ്ക്ക് പിന്നില്‍ സജീവമായിരുന്നു. ഇറാന്റെ പരമോന്നത നേതാവിനെ നിശ്ചയിക്കുന്ന 88 അംഗ മതപണ്ഡിത സഭയായ അസംബ്ലി ഓഫ് എക്സ്പെർട്സ് അതീവ രഹസ്യമായാണ് വോട്ടെടുപ്പ് നടത്തിയത്.


സാധാരണഗതിയില്‍ ഇത്തരം തീരുമാനങ്ങള്‍ പുറത്തുവിടാൻ വൈകാറുണ്ടെങ്കിലും നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് വേഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. സൈന്യത്തിന്മേലും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്മേലും വലിയ സ്വാധീനമുള്ള വ്യക്തിയായാണ് മൊജ്തബ.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations