Advertisement
Contact us to Advertise here
മൂവാറ്റുപുഴ : പായിപ്ര ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ പൊതുജനങ്ങളും കുട്ടികളും ഒരുപോലെ ആശ്രയിച്ചിരുന്ന മായിക്കാട്ട് ചിറ മലിനമാക്കിയതായി പരാതി ഉയർന്നു. പഞ്ചായത്ത് മെമ്പറും ചില സാമൂഹ്യവിരുദ്ധ സംഘങ്ങളും ചേർന്നാണ് ചിറയിൽ മാലിന്യം നിക്ഷേപിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മാലിന്യങ്ങളും മറ്റു അവശിഷ്ടങ്ങളും പഞ്ചായത്ത് മെമ്പറുടെ മൗന സമ്മതത്തോടെയാണ് ചിറയിൽ തള്ളുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. കടുത്ത വേനൽക്കാലങ്ങളിൽ പ്രദേശവാസികൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആശ്രയിച്ചിരുന്ന പ്രധാന ജലസ്രോതസ്സാണ് ഈ ചിറ.
മുൻ മെമ്പർ വിജി പ്രഭാകരന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ നീണ്ടകാല ആവശ്യപ്രകാരമാണ് വലിയ സാമ്പത്തിക ചെലവും മനുഷ്യധ്വാനവും സഹിച്ച് ചിറ വൃത്തിയാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ വീണ്ടും ചിറ മലിനമാകുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Comments
0 comment