Advertisement
Contact us to Advertise here
പ്രധാനപ്പെട്ട രണ്ടു വിഷയങ്ങളിൽ സെക്രട്ടറി നിയമപരമായി സർക്കാർ ഉത്തരവ് അനുസരിച്ച് പ്രവർത്തിച്ചുവെന്നതാണ് സെക്രട്ടറിക്കെതിരെയുള്ള പ്രമേയത്തിന്റെ അടിസ്ഥാനം
ചെയർപേഴ്സന്റെ പേഴ്സണൽ അസിസ്റ്റന്റിനെയും ഡ്രൈവറെയും നിയമിക്കാനുള്ള കൗൺസിൽ യോഗ അജണ്ടയിൽ "സർക്കാർ ഉത്തരവ് പ്രകാരം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി മാത്രമെ നിയമനം നടത്താവൂ എന്ന് കുറിപ്പ് എഴുതിയതാണ് സെക്രട്ടറിക്കെതിരെയുള്ള ചെയർപേഴ്സന്റെആക്ഷേപം.
പേഴ്സണൽ അസിസ്റ്റന്റിനെയും ഡ്രൈവറെയും പിൻവാതിലുടെ നിയമിക്കാനുളള നീക്കത്തിന് സെക്രട്ടറിയുടെ കുറിപ്പ് വഴി കഴിയാതെ പോയി.
നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ലൈബ്രററികളിൽ ഒന്നിൽ ഒഴിവ് ഉണ്ടായിട്ടും താല്ക്കാലിക ജീവനക്കാരായിരുന്നു ജോലി ചെയ്തു കൊണ്ടിരുന്നത് ! ഈ ഒഴിവ് സെക്രട്ടറി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുകയും.
പിഎസ്‌സി വഴി നിയമനം ലഭിച്ച് മറ്റൊരു നഗരസഭയിൽ ജോലി ചെയ്തിരുന്നയാൾ , മൂവാറ്റുപുഴ നഗരസഭ ലൈബ്രററിയിൽ വന്ന ഒഴുവിലേക്ക് ഡിപ്പാർട്ട്മെൻറ് വഴി റിക്വസ്റ്റ് കൊടുത്ത് വന്നയാൾക്ക് നിയമനം കൊടുത്തു.
ഇതോടെ പിൻവാതിലിലൂടെ താൽക്കാലിക ജീവനക്കാരെ ലൈബ്രററിയിൽ നിയമിക്കാൻ ചെയർപേഴ്സന് കഴിയാതെ പോയി..
നിയമപരമായി പ്രവർത്തിക്കുന്ന സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെ അനീതിക്ക് കൂട്ടുനിൽക്കാൻ ഭരണപക്ഷത്തിന്റെ അംഗബലം കൊണ്ട് നിർബന്ധിക്കുന്ന കാഴ്ചയാണ് മൂവാറ്റുപുഴ നഗരസഭയിൽ ഉള്ളത്.
ഈകൊള്ളയ്ക്ക് കൂട്ടുനിന്നില്ല എന്ന കാരണം കൊണ്ടാണ് ചെയർപേഴ്സണും ചില സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും ചേർന്ന് സെക്രട്ടറിയെ മാറ്റാനുള്ള പ്രമേയം കൊണ്ടുവന്നത്.
പ്രമേയത്തിൽ പ്രതിപക്ഷത്തിന് ചർച്ച പോലും നടത്താൻ അനുവദിക്കാതെ യുഡിഎഫ് അംഗബലത്തിൽ വോട്ടിന് ഇട്ട് പാസാക്കി..
ചെയർപേഴ്സന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സമീപനത്തിനെതിരെ കോൺഗ്രസ് അനുകൂല സംഘടന ജീവനക്കാർ വരെ മനംമടത്ത് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരിക്കുകയാണ്. മാത്രമല്ല ഓഫീസർമാർ അടക്കമുള്ള ജീവനക്കാർ ദീർഘനാളത്തേക്ക് ലീവ് എടുത്തു.ഇതിന്റെ ഭാഗമായി നഗരസഭയിൽ ഭരണ സ്തംഭനം ഉണ്ടായിരിക്കുകയാണ്.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം അടക്കം നിലച്ചു. വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ഇല്ല.വഴിവിളക്കുകൾ കത്തുന്നില്ല.നാളുകളായി തകർന്നു കിടക്കുന്ന നഗരസഭ റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നില്ല.
കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ നോമിനേഷനിൽ നൽകിയ വ്യാജ വിദ്യാഭ്യാസ രേഖയും , തെറ്റായ ആസ്തി- ബാധ്യത കണക്കുകളും, സംബന്ധിച്ച കേസിൽ ബഹു. കോടതിയിൽ രേഖകൾ ഹാജരാക്കാതെ ഒഴിഞ്ഞ് മാറി ,കേസ് നീട്ടിക്കൊണ്ടുപോകുന്ന സ്ഥിതിയും ചെയർപേഴ്സന്റെ ഭാഗത്തു നിന്നു മുണ്ടാകുന്നു...
നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്ന് CPI (M) മുവാറ്റുപുഴ മുനിസിപ്പൽ കമ്മറ്റി സെക്രട്ടറി പ്രസ്ഥാവനയിലൂടെ അഭ്യർത്ഥിച്ചു.
Comments
0 comment